സര്‍ക്കാര്‍ നേട്ടങ്ങളെ ഒരു കുടക്കീഴില്‍ അവതരിപ്പിച്ച് എന്‍റെ കേരളം പ്രദര്‍ശന മേള. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്തൊരുക്കിയ പ്രദര്‍ശന വിപണനമേള 20 നു സമാപിക്കും.
എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ഒരു കുടക്കീഴില്‍ എന്നാണ് ടാഗ് ലൈന്‍. എല്ലാ വകുപ്പുകളുടേയും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും സൗജന്യ സേവനങ്ങളും അടങ്ങിയ 156 തീം സ്റ്റാളുകളാണ്
സജ്ജീകരിച്ചിട്ടുള്ളത്. 96 മറ്റു സ്റ്റാളുകളിലാണ് വിവിധ വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഉല്‍പ്പന്ന പ്രദര്‍ശനവും വില്‍പനയും നടക്കുന്നത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ മേളയില്‍ സൗജന്യമായി ലഭിക്കും. വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉദ്യോഗസ്ഥരോട് സംശയ നിവാരണം നടത്തുന്നുണ്ട്.
പൊലീസ് സ്റ്റാളിലും വലിയ ജനത്തിരക്കാണ്. രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടിയുടെ ചലനം മനസിലാക്കാന്‍ കഴിയുന്ന പേരന്‍റിങ്ങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരും ഏറെയാണ്. മേളയ്ക്കൊപ്പം നാടന്‍ കലാരൂപങ്ങളും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീഫുഡ് കോര്‍ടിലെത്തിലെത്തി ഭക്ഷണം കഴിച്ചാണ് എല്ലാവരുടെയും മടക്കം.