സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. നാലുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളിലെ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
കാലവര്‍ഷം കന്യാകുമാരി കടലിലേക്കും ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്കന്‍ ഭാഗത്തേക്കും എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്.
ENGLISH SUMMARY:
Widespread rain is expected across the state. A yellow alert has been issued for four districts—Pathanamthitta, Idukki, Palakkad, and Malappuram. These districts may experience widespread rain as well as isolated heavy showers.