വിഴിഞ്ഞം പദ്ധതിയില്‍ കേരളം ചെലവിട്ടത് അയ്യായിരം കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനി ചെലവിട്ടത് രണ്ടായിരം കോടി രൂപ മാത്രമെന്നും മുഖ്യമന്ത്രി. എല്‍.ഡി.എഫ്. സര്‍ക്കാരിന്‍റെ വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇടതുസര്‍ക്കാരിന്‍റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ തൃശൂരില്‍ കെങ്കേമമായി ആഘോഷിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. പൂക്കാവടിയുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെയായിരുന്നു റാലി. തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം പദ്ധതി കേരളം വലിയതോതില്‍ ഇടപ്പെട്ടുണ്ടാക്കിയ പദ്ധതിയാണെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള റവന്യൂമന്ത്രി കെ.രാജന്‍, മന്ത്രി ആര്‍.ബിന്ദു ഉള്‍പ്പെടെ ജില്ലയിലെ ഇടതു ജനപ്രതിനിധികള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.