തൃശൂർ പതിയാരം സെന്‍റ് ജോസഫ്സ് പള്ളി വികാരിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂരിനെയാണ് (32) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉച്ചയ്ക്കു പള്ളിയിൽ കപ്യാർ എത്തിയപ്പോള്‍, വൈദികന്‍റെ മുറി അടഞ്ഞു തന്നെ കിടക്കുകയായിരുന്നു. വൈദികന്‍ മുറി തുറക്കാത്ത വിവരം ട്രസ്റ്റി അംഗങ്ങളെ അറിയിക്കുകയായിരുന്നു.
അങ്ങനെ ട്രസ്റ്റി അംഗമെത്തി ജനൽ തുറന്നപ്പോഴാണ് വൈദികനെ റൂമില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തിരണ്ടിനായിരുന്നു വികാരിയായി ഇദ്ദേഹം ചുമതലയേറ്റത്.
എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. ലിയോ പുത്തൂര്‍ ആദ്യമായി ഇടവക വികാരിയായി സേവനം തുടങ്ങിയത് പതിയാരം സെൻ്റ് ജോസഫ്സ് പള്ളിയിലായിരുന്നു.