ഗതാഗത നിയമം ലംഘിച്ചതിന് പിഴയൊടുക്കണമെന്ന സന്ദേശം അയച്ച് തട്ടിപ്പുകാരുടെ പുതിയ വിദ്യ. വാട്സാപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തവരുടെ പണം നഷ്ടപ്പെട്ടതായി വ്യാപക പരാതി.
ചുവന്ന സിഗ്നൽ അവഗണിച്ചു , ലൈൻ ട്രാഫിക് തെറ്റിച്ചു . ഇങ്ങനെ പല സന്ദേശങ്ങൾ വാട്സാപ്പിൽ വരും. പരിവാഹൻ എന്ന പേരിലാകും വാട്സാപ്പ് പ്രൊഫൈൽ . മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെ ചിത്രങ്ങളാകും ഡി.പി. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തവർക്കെല്ലാം പണം പോയി. ഉത്തരേന്ത്യൻ സംഘത്തിന്‍റെ പുതിയ തട്ടിപ്പ് രീതി.
കേരള പൊലീസിന്‍റെ പല സൈബർ പൊലീസ് സ്റ്റേഷനുകളിലും സമാന പരാതികളുണ്ട്. ഇ ചലാൻ , പരിവാഹൻ സൈറ്റുകളിൽ കയറി മാത്രം പണം അടയ്ക്കുക. വാട്സാപ്പിൽ സന്ദേശം വരില്ല. തട്ടിപ്പ് തിരിച്ചറിയണമെന്നാണ് പൊലീസിന്‍റെയും മോട്ടാർ വാഹന വകുപ്പിന്‍റെയും മുന്നറിയിപ്പ് .