fire-idukki

TOPICS COVERED

ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. അഭിനവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. ആൾ താമസം കുറവുള്ള പ്രദേശത്തെ ഇവരുടെ വീട് പൂർണ്ണമായി കത്തി നശിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ സ്ഥലത്തെത്തിയ സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. 

അപകടം ഉണ്ടായത് എങ്ങനെയെന്നതിൽ ഇതുവരെ വ്യക്ത ലഭിച്ചിട്ടില്ല. വെള്ളത്തൂവൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

In Kombodinjal, Panikkankudi, Idukki, a house caught fire and four people were found dead. Those in the house were Shubha, wife of the late Aneesh from Thellipadav, their children Abhinand and Abhinav, and Shubha's mother Ponnamma.