സംസ്ഥാനത്ത് വേനല്‍കടുക്കുന്നു. പകല്‍താപനില നാല്‍പ്പതിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി. കാസര്‍കോട്, പാലക്കാട് 37, കോട്ടയം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 36 ഡിഗ്രിവരെയും താപനില ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നും നാളെയും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
രാവിലെ 11 നും ഉച്ചതിരിഞ്ഞ് മൂന്നുമണിക്കും ഇടയില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. പുറം ജോലി ചെയ്യുന്നവര്‍ ഇതിന് അനുസൃതമായി ജോലിസമയം ക്രമീകരിക്കണം. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കുകയും എപ്പോഴും കുടിവെള്ളം കൈയ്യില്‍ കരുതുകും വേണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്
ENGLISH SUMMARY:
Rising summer temperatures have prompted authorities to issue a yellow alert in eight districts of Kerala as daytime heat approaches 40°C. Kannur recorded the highest temperature at 38°C, while several other districts including Kasaragod, Palakkad, Kottayam, Alappuzha, Thrissur, Malappuram, and Kozhikode are expected to see temperatures between 36°C and 37°C. The State Disaster Management Authority has urged residents to remain cautious and avoid direct sunlight between 11 a.m. and 3 p.m. Outdoor workers have been advised to adjust their working hours to prevent heat-related illnesses. Officials also stressed the importance of staying hydrated and carrying drinking water to avoid dehydration and sunstroke during the intense summer conditions.