കാസർകോട് വെള്ളരിക്കുണ്ടിൽ അമിത രക്ത സ്രാവത്തെ തുടർന്ന് വിദ്യാർഥിനി മരിച്ചു. പരപ്പ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. ഇന്നലെ പുലർച്ചെ അമിത രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ ആദ്യം തൊട്ടടുത്തുള്ള കാഞ്ഞങ്ങാട് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ആരോഗ്യാവസ്ഥ വഷളായതിനെത്തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്കെത്തിച്ചു.
പെൺകുട്ടി ഗർഭിണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ആശുപത്രിയില്‍നിന്നു തന്നെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമാക്കിയിരുന്നു. ഗർഭം അലസിപ്പിക്കാൻ കുട്ടിയ്ക്ക് ഒറ്റമൂലി നൽകിയിരുന്നെന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടി സഹപാഠിയുമായി പ്രണയത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. നേരത്തേ ഈ ബന്ധത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നതായും സൂചന. ബന്ധുക്കളേയുള്‍പ്പെടെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.