അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ നിര്‍ത്തി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കലാ പരിപാടികളും മുഖാമുഖം പരിപാടിയും ഒഴിവാക്കി. എക്സിബിഷൻ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യം പ്രത്യേക സാഹചര്യത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിനൊപ്പം അണിനിരക്കണം. സാഹചര്യം കൂടുതൽ മുറുകുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.