തൃശൂരിന്‍റെ മനസിലും മാനത്തും നിറഞ്ഞ് പൂരാവേശം. ശക്തൻ തമ്പുരാൻ നാടിന് സമ്മാനിച്ച ദൃശ്യ–ശ്രവ്യ വിരുന്നിന്‍റെ ആഘോഷത്തില്‍ അലിയാന്‍ ജനസഹസ്രങ്ങള്‍ തൃശൂരിലേക്ക് എത്തി. വെടിക്കെട്ടിന്‍റെ പ്രകമ്പനത്തിലും കുടമാറ്റത്തിന്‍റെ നിറങ്ങളിലും പൂരം പെയ്തിറങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. രാവിലെ ഘടകപൂരങ്ങള്‍ തേക്കിന്‍കാടേക്കെത്തുന്നതോടെ പൂരാവേശത്തിന് ചൂടേറും.കണിമംഗലം ശാസ്താവ് തട്ടകത്തുനിന്ന് പുറപ്പെട്ടു. തുടര്‍ന്ന് മറ്റ് ഘടകപൂരങ്ങള്‍ വടക്കുന്നാഥസന്നിധിയിലെത്തും.
പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി 500 സിസിടിവി കാമറകള്‍ പൊലീസ് പ്രത്യേകമായി സ്ഥാപിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പൂരനഗരിയില്‍ സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു. തൃശൂര്‍ പൂരത്തിന്‍റെ സമഗ്ര കവറേജ് മനോരമന്യൂസില്‍ കാണാം.