ട്രെയിനിൽ കയറുന്നതിനിടെ റെയിൽപാളത്തിലേക്ക് വീണയാളെ റെയിൽവേ ജീവനക്കാരൻ സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഏഴരയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിലാണിത് നടന്നത്. റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് പ്ലാറ്റ്ഫോം ഇല്ലാത്ത ഭാഗത്തുകൂടി വഞ്ചിനാട് എക്സ്പ്രസിൽ കയറാനായി ശ്രമിച്ചപ്പോഴാണ് ശാസ്താംകോട്ട സ്വദേശിയായ മധ്യവയസ്കൻ കാൽവഴുതി വീണത്. ഉടൻതന്നെ റെയിൽവേ സ്റ്റേഷനിലെ പോയിന്റ്‌സ്‌മാനായ സുനിൽകുമാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ട്രെയിൻ കടന്നു പോയതിനുശേഷം ആണ് ട്രാക്കിൽ നിന്ന് എഴുന്നേൽപ്പിച്ചത്.