ജീവിതം തിരികെ തന്നതിന് കാൻസർ ചികിത്സാ വിദഗ്ധൻ ഡോക്ടർ വി.പി.ഗംഗാധരനോട് നന്ദി ചൊല്ലി രണ്ടായിരം ആളുകൾ. ഡോക്ടറിന്‍റെ ചികിത്സയിലൂടെ കാൻസറിനെ അതിജീവിച്ചവരുടെ സംഗമം 'സൗഹൃദ ഗംഗ'യാണ് വേദി. രോഗികളും അവരുടെ കുടുംബാംഗങ്ങളും കലാപരിപാടികളുമായി കൊച്ചിയിലെ സംഗമത്തെ കളർഫുൾ ആക്കി.
തിരുവനന്തപുരംകാരി സോണിയയെപ്പോലെ ഗംഗാധരൻ ഡോക്ടറെ കാണാൻ, കൊച്ചിയിലേക്ക് ഓടിയെത്തിയത് ആയിരകണക്കിന് ആളുകളാണ്. കേരളത്തിനകത്തും പുറത്തുമുള്ളവർ. വരവിന് പിന്നിൽ 2 ലക്ഷ്യങ്ങൾ. ജീവിതം തിരികെ തന്നതിന് ഡോക്ടറെ ഒന്നുകൂടി കണ്ടു നന്ദി പറയണം, കാൻസറിനോട് ഇപ്പോഴും പൊരുതുന്നവർക്ക് ആത്മധൈര്യം പകരണം.
കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2004 മുതൽ സൗഹൃദഗംഗസംഘടിപ്പിക്കുന്നുണ്ട്. കാന്‍സര്‍ രോഗം മാറിയവരും തുടര്‍ ചികില്‍സയില്‍ ഇരിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും അനുഭവങ്ങള്‍ പങ്കുവെച്ചു.