viswananthan

കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ബിൽ അടക്കാതെ ദുരിതത്തിലായ പേരാമ്പ്ര സ്വദേശി വിശ്വനാഥന് ആശ്വാസം. മനോരമ ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിൽ വിശ്വനാഥനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം ചികിത്സാ ചെലവ് ഏറ്റെടുക്കുന്നതിലെ ആരോഗ്യ മന്ത്രിയുടെ ഉരുണ്ടുകളിയിൽ ആശങ്കയിലാണ് മറ്റു രോഗികൾ.

വീണ് തലയ്ക് പരുക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുകയാണ് വിഷ്ണുവിന്റ അച്ഛന്‍ വിശ്വനാഥന്‍. സ്വകാര്യാശുപത്രിയിലേക്ക് ചികില്‍സിക്കാന്‍ പണമില്ലാത്തതുകൊണ്ടാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. പൊട്ടിത്തെറി ഉണ്ടായതോടെ നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 40,000 രൂപയുടെ ബില്ല് വന്നതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് വിഷയത്തിൽ ഇടപെട്ടു. മെഡിക്കൽ കോളേജിൽ വിശ്വനാഥന് സൗകര്യം ഒരുക്കി. ചികിത്സ കാര്യത്തിൽ ആരോഗ്യമന്ത്രി ഉരുണ്ടുകളിച്ചതോടെ മറ്റു രോഗികളും ആശങ്കയിലാണ്.

ENGLISH SUMMARY:

Following Manorama News' report, Perambra native Vishwanathan, who was stranded at a private hospital after the Kozhikode Medical College blast, received relief through Minister Mohammed Riyas' intervention. He was shifted back to the medical college, but other patients now worry about the uncertainty surrounding who will bear treatment expenses.