ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് പതിമൂന്ന് വര്‍ഷം. ടി പി വെട്ടേറ്റ് വീണ വള്ളിക്കാട് സ്മാരകം ഉയര്‍ന്നതാണ് ഈ രക്തസാക്ഷിദിനത്തിലെ പ്രത്യേകത. ഇടതുപക്ഷ ആശയക്കാരുടെ പൊതുവേദി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്കും ആര്‍ എം പി തുടക്കിമിട്ടു.
വടകരയുടെ മണ്ണില്‍ ഇപ്പോഴും അണയാതെ കിടപ്പുണ്ട് ടി പിയെന്ന ആ കനല്‍. ഒാരോ തിരഞ്ഞെടുപ്പ് കാലത്തും അതിങ്ങനെ ആളിക്കത്തും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും സി പി എം അതിന്‍റെ ചൂടറിഞ്ഞു. വിചാരണക്കോടതി വെറുതെ വിട്ട രണ്ട് സി പി എം നേതാക്കളെ ഹൈക്കോടതി ശിക്ഷിച്ചതായിരുന്നു കഴിഞ്ഞ രക്തസാക്ഷിദിനത്തിലെ ചര്‍ച്ചയെങ്കില്‍ ഇക്കുറി ടി പി വെട്ടേറ്റ് വീണ വള്ളിക്കാട് ഉയര്‍ന്ന സ്മാരകമാണ് പ്രധാന ചര്‍ച്ച .ടി പിയുടെ പൂര്‍ണകായ പ്രതിമയുണ്ട് മുന്നില്‍. ടി പി ഉപയോഗിച്ചിരുന്ന വാച്ചും ബൈക്കും ഉള്‍പ്പെടുന്ന മ്യൂസിയവും ഡിജിറ്റല്‍ ലൈബ്രറിയുമൊക്കെയാണ് മൂന്നുനിലകളിലായി നിര്‍മിച്ച സ്മാരകത്തിലുള്ളത്.
ഇടതുസ്വഭാവമുള്ള പാര്‍ട്ടികളുടെ പൊതുവേദി രൂപീകരിക്കുന്നതിന്റ ഭാഗമായി ആര്‍ എസ് പിയുമായും ഫോര്‍വേഡ് ബ്ലോക്കുമായും ആര്‍ എം പി പ്രാഥമിക ചര്‍ച്ച നടത്തി കഴിഞ്ഞു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മംഗത് റാം പസ്ല രാവിലെ പത്തുമണിക്ക് രക്തസാക്ഷി സ്ക്വയര്‍ ഉദ്ഘാടനം ചെയ്യുന്നത്. വീണ്ടുമൊരു തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഒഞ്ചിയത്തിന്‍റെ മണ്ണില്‍ 51 വെട്ടിന്‍റെ മുറിപ്പാടുകള്‍ ഉണങ്ങാതെ ബാക്കിയുണ്ടാകുമെന്ന് ടി പിയെ സ്നേഹിച്ചവര്‍ പറയുന്നു.