ടി പി ചന്ദ്രശേഖരന്റെ പതിമൂന്നാം രക്തസാക്ഷിത്വ ദിനമായ നാളെ ടി.പി സ്ക്വയർ അനാച്ഛാദനം ചെയ്യപെടും. ടി.പി വെട്ടേറ്റ് മരിച്ച വള്ളിക്കാടാണ് സ്മാരകം നിർമിച്ചത്. RMP അഖിലേന്ത്യ ജനറൽ സെക്രട്ടറി മംഗത് റാം പാസ്ല സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യും.
2012 മെയ് 4 രാത്രി 10.10 .വടകര വള്ളിക്കാട് വച്ച് റവല്യൂഷറി മാർസിസ്റ്റ് പാർട്ടി നേതാവ് ടി പി ചന്ദ്രശേഖരൻ 51 വെട്ടേറ്റ് മരിക്കുന്നു. കൊലപാതകം നടന്ന് 13 വർഷങ്ങൾക്ക് ശേഷം അതേ വള്ളിക്കാട് ടി പി ക്ക് സ്മാരകം.
3 നിലകളിലായി നിർമിച്ച സ്മാരകത്തിന്‍റെ രണ്ടു നിലകളിൽ ചരിത്ര വിവരങ്ങൾ രേഖപ്പെടുത്തുന്ന ഡിജിറ്റൽ ലൈബ്രറി. ടി പി യുടെ വാച്ചും ബൈക്കും ഉൾപ്പടെയുള്ള മ്യൂസിയവും സജ്ജീകരിക്കും.സ്മാരകത്തിന് മുന്നിൽ ടി.പിയുടെ പൂർണകായ പ്രതിമയമുണ്ട്.
വള്ളിക്കാട് ടി.പി വെട്ടേറ്റ് വീണ സ്ഥലത്ത് നേരത്തെ സ്ഥാപിച്ച സ്തൂപം കഴിഞ്ഞ 12 വർഷമായി പൊലീസ് കാവലിലാണ്. പല തവണ തകർക്കപ്പെട്ട ഈ സ്തൂപം പിന്നീട് പുനർനിർമ്മിക്കുകയായിരുന്നു. സ്മാരക മന്ദിരത്തിനും പൊലീസ് കാവൽ ഉണ്ടാവും