Vizhinjaminternationalseaport

രാജ്യാന്തര സമുദ്ര വാണിജ്യ മേഖലയുടെ സുവർണകവാടം മലർക്കെ തുറന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഇനി രാഷ്ട്രത്തിന് സ്വന്തം. വികസനത്തിൽ ഒന്നിച്ചു മുന്നേറാമെന്ന് തുറമുഖം രാജ്യത്തിന് സമർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. അങ്ങനെ നമ്മള്‍ ഇതും നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് ഇങ്ങനെ ഉറപ്പുനൽകി. വിഴിഞ്ഞം തുറമുഖത്തിന്‍റെ  അടുത്ത ഘട്ടങ്ങളെക്കുറിച്ചോ കേരളം ആവശ്യപ്പെട്ട മറ്റ് പദ്ധതികളെ കുറിച്ചോ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. പുതുകാലത്തിന്റെ വികസനമാതൃകയാണിത്. ഇനി നാടിന്റെ പണം പുറത്തേക്ക് പോകുന്നത് ഒഴിവാകും. അദാനി ഗുജറാത്തിൽ 30 വർഷമായി തുറമുഖ മേഖലയിൽ പ്രവർത്തിക്കുന്നു ഗുജറാത്തിൽ നിർമിച്ച തുറമുഖത്തെക്കാൾ വളരെ വലുതാണ് വിഴിഞ്ഞത്തേത്. 

കേരളത്തിന്റെ ദീര്‍ഘകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 1996ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണ് യാഥാര്‍ഥ്യമായതെന്നും പിണറായി മുഖ്യമന്ത്രി ചെലവിന്റെ ഏറിയ ഭാഗവും കേരളമാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. പിണറായി തുറമുഖശില്‍പിയെന്നാണ് മന്ത്രി വി.എൻ വാസവൻ വിശേഷിപ്പിച്ചത്. നേരത്തെ രാജ്ഭവനിൽ റോഡ് മാർഗം പാങ്ങോട് സൈനിക കേന്ദ്രത്തിലെത്തിയ മോദി ഹെലികോപ്റ്ററിലാണ് വിഴിഞ്ഞത്ത് എത്തിയത്. വാർഫു ചെയ്ത എം. എസ്. സി. സെലസ്റ്റിനോ മരാസ്ക എന്ന കപ്പൽ കണ്ട അദ്ദേഹം കണ്ടെയ്നർ കയറ്റിറക്ക് സംവിധാനങ്ങളും ചോദിച്ചറിഞ്ഞു.  രാജ്യത്തിന്‍റെ സമ്പത് വ്യവസ്ഥയ്ക്ക് നമ്മുടെ കൊച്ചു കേരളം നൽകുന്ന വലിയ സംഭവാനയാണ് വിഴിഞ്ഞം. അതിന്‍റെ വലിപ്പം നമ്മളിനി കാണാൻ പോകുന്നതേയുള്ളൂ. 

ENGLISH SUMMARY:

The Vizhinjam International Seaport, a key gateway for global maritime trade, has officially been dedicated to the nation. Prime Minister Narendra Modi emphasized national unity in development during the event, while Chief Minister Pinarayi Vijayan hailed it as another milestone for Kerala.