TOPICS COVERED

സംസ്ഥാനത്ത് കനത്ത മഴ. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നു രാത്രിവരെ ആറു ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇടിമിന്നലോടുകൂടിയ  കനത്തമഴ തുടരുകയാണ്. 

ഉച്ചതിരിഞ്ഞതോടെയാണ് തിരുവനന്തപുരത്ത് മഴ തുടങ്ങിയത്. പൊടുന്നനെ അത് ഇടി മിന്നലോടുകൂടിയ ശക്തമായ മഴയായി. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടു രൂപമെടുത്തു. പിറകെ  വാഹനക്കുരുക്കും രൂക്ഷമായി. 

ഇന്ന് രാത്രിവരെ സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം കോട്ടയം ഇടുക്കി എറണാകുളം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴക്ക് സാധ്യയുള്ളതിനാല്‍ ജാഗ്രതപാലിക്കണം എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും കൊല്ലം, ആലപ്പുഴ തൃശൂര്‍ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 

മണിക്കൂറില്‍ 50 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. ഇന്നു രാത്രിവരെ എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയി. പൊള്ളുന്ന വേനല്‍ചൂടിന്  ആശ്വാസമായാണ് വ്യാപകമായി വേനല്‍മഴ ലഭിക്കുന്നത്. 

ENGLISH SUMMARY:

Kerala rain: KSDMA issues red alert for 6 districts today