സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കിയിലെ ആഘോഷങ്ങള്‍ക്ക് തുടക്കം. വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തൊരുക്കിയിരിക്കുന്ന പ്രദര്‍ശന വിപണന മേളയാണ് പ്രധാന ആകര്‍ഷണം. 34000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 160 ലധികം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ജില്ല യോഗത്തോടെയാണ് സംസ്ഥന സര്‍ക്കാരിന്റെ നാലം വാര്‍ഷികത്തിന്റെ ഇടുക്കിയിലെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. വിവിധ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 500 ലേറെ പേരുമായി മുഖ്യമന്ത്രി സംവദിച്ചു. വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തൊരുക്കിയിരിക്കുന്ന പ്രദര്‍ശന വിപണന മേളയിലേക്ക് ആദ്യ ദിനം തന്നെ ആയിരങ്ങള്‍ ഒഴുകിയെത്തി
34000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിവിധ അറിവുകളും സേവനങ്ങളും നല്‍കുന്ന 160 ലധികം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കായിക വകുപ്പിന്റെ സ്റ്റാളിലേക്കാണ് ആദ്യം കടന്നു ചെല്ലുക. വിവിധ ഗെയിമുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ സ്റ്റാളില്‍ റോബോ ഡോഗാണ് താരം
റവന്യു ദുരന്ത നിവാരണ അതോററ്റിയുടെ സ്റ്റാളുകളില്‍ എത്തുന്നവര്‍ക്ക് ജില്ലയിലെ പട്ടയ വിവരങ്ങള്‍ കൃത്യമായി അറിയം. അതിനായി വലിയ സ്ക്രീന്‍ ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തകരാകാനുള്ള പരിശീലനം നല്‍കുകയാണ് അഗ്നിശമനസേനാംഗങ്ങള്‍ ലഹരിക്കെതിരെ പൊരുതാന്‍ കളിയും ചിരിയും പിന്നെയല്‍പ്പം കാര്യവുമായി എക്സൈസ് സേനയും രംഗത്തുണ്ട് അവധിക്കാലമായതിനാല്‍ കുട്ടികളെ ആകര്‍ഷിക്കാനുള്ള ഒരുക്കങ്ങളും സംഘാടകര്‍ നടത്തിയിട്ടുണ്ട് വിപുലമായ ആയുധ ശേഖരങ്ങളുടെ പ്രദര്‍ശനമാണ് പൊലീസ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യമേളയും സാസ്‌കാരിക മേളയും പ്രദര്‍ശനമേളയുടെ ഭാഗമായുണ്ട്. എല്ലാ ദിവസവും മേളയുടെ ഭാഗമായി കലാപരിപാടികള്‍ അരങ്ങേറും. കലാമൂല്യമുള്ള മലയാള സിനിമകള്‍ കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മെയ് അഞ്ച് വരെ നടക്കുന്ന മേളയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.