vedan-saseendran-2

റാപ്പര്‍ വേടനെതിരായ നിലപാടില്‍ മലക്കം മറിഞ്ഞ് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. പുലിപ്പല്ല് കേസെടുത്തതിലെ ജാഗ്രതകുറവ് പരിശോധിക്കുമെന്നാണ് വനംമന്ത്രി ഇന്ന് പറഞ്ഞത്. വീഴ്ചയില്‍ ആഭ്യന്തര അന്വേഷണം നടത്തും. കേന്ദ്രനിയമപ്രകാരമാണ് പുലിപ്പല്ല് കേസ് എടുത്തത്. വേടനെതിരായ കേസില്‍ ജാതി രാഷ്ട്രീയ ചര്‍ച്ച തുടരുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. 

അതേസമയം വേടനെതിരെ നേരത്തെ വനംവകുപ്പിന് വിവരം കിട്ടിയിരുന്നുവെന്നും, വേടന്‍ നിരീക്ഷണത്തിലായിരുന്നുവെന്നും നിരപരാധിയെങ്കില്‍ കോടതിയില്‍ തെളിയിക്കട്ടെയെന്നുമായിരുന്നു എ.കെ.ശശീന്ദ്രന്‍ നേരത്തെ പറഞ്ഞത്. വേടനെ വേട്ടയാടിയെന്ന് സിപിഎം.  വേടനെതിരെ വനംവകുപ്പിന്‍റെ വേട്ടയാടല്‍ നടന്നുവെന്ന് സിപിഎം‌ സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദന്‍.

ENGLISH SUMMARY:

Forest Minister A.K. Saseendran has taken a U-turn on the stance against rapper Vedan in the tiger tooth case. The minister stated that the alleged lapse in handling the case would be examined. An internal inquiry will be conducted into the failure. The case was registered under central wildlife laws. The minister also remarked that ongoing caste-based and political debates surrounding the case are inappropriate.