thechikkottukavu-ramachandran

TOPICS COVERED

തൃശൂർ പൂരത്തിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം ബാക്കി, കാതും കണ്ണും വടക്കുംനാഥന്റെ മണ്ണിലേക്ക്, ആവേശം വാനോളം ഉയർത്താൻ ആരാധകരുടെ ഏകഛത്രാധിപധി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിന് എത്തുന്നു. 

പൂരതലേന്ന് നടക്കുന്ന പൂര വിളംബരത്തിൽ രണ്ടു വർഷങ്ങൾക്കു മുമ്പ് നെയ്തിലക്കാവിലമ്മയെയുമായി വടക്കുനാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട തുറന്നിടാൻ വരുന്ന ഒരു ഗജവീരൻ ഉണ്ടായിരുന്നു. പൂര പ്രേമികളുടെ മനസ്സിൽ അവൻ ഇല്ലാത്ത ഒരു പൂരമില്ല.ആനകളെ സ്നേഹിക്കുന്ന ഓരോ മലയാളിയും മനസിൽ കൊത്തി വെച്ച് ആരാധിക്കുന്ന തലയെടുപ്പുള്ള കൊമ്പൻ അതെ സാക്ഷാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.  

പൂരവിളംബരം പ്രഖ്യാപിച്ച് തെക്കേഗോപുര നട തുറന്നിടാൻ അഞ്ചുവർഷം അവൻ എത്തിയിരുന്നു. എറണാകുളം ശിവകുമാറിന് ഈ ദൗത്യം കൈമാറിയതോടെ കഴിഞ്ഞ രണ്ടു വർഷമായി ആരാധക ഹൃദയം കവർന്ന് പൂരത്തിന്റെ അന്ന് നെയ്തലക്കാവിലമ്മയുമായി ആണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. ഈ വർഷം രാമൻ ഇല്ല എന്ന വാർത്ത പല കുറി പലതവണ ഉയർന്നു. എന്നാൽ അവൻ വരുന്നു . ചെമ്പുക്കാവ് കാർത്യായനി ഭഗവതിയുടെ തിടമ്പേന്തിയാണ് ഈ കൊല്ലത്തെ ഒന്നൊന്നര മാസ് എൻട്രി.

പൂരത്തിന്‍റെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാൻ കഴിവുള്ള കരുത്തരിൽ കരുത്തനായ കരിവീരൻ പൂരനഗരിയിൽ വന്നുചേരുമ്പോൾ പൂരവും പൂരപ്പറമ്പും ആഹ്ളാദത്തിൽ അലയടിക്കും .