യു.ഡി.എഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ പി.വി.അന്‍വറിനെ മല്‍സരിപ്പിക്കാന്‍ തൃണമൂലില്‍ ആലോചന. അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ ശനിയാഴ്ച കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തും. നാളെ യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് നീക്കം. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കാന്‍ വിശദചര്‍ച്ച വേണമെന്നാണ് യുഡിഎഫ് നിലപാട്.
യു.ഡി.എഫ് പ്രവേശനത്തിന് ഉപാധികൾ വയ്ക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. പി.വി.അൻവർ തൃണമൂൽ വിട്ട് പുതിയ പാർട്ടി രൂപീകരിക്കണമെന്നും തൃണമൂലിൽ നിന്ന് മാറുന്നില്ലെങ്കിൽ പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിക്കാമെന്നമുാണ് കോണ്‍ഗ്രസ് നിലപാട്. തൃണമൂലിന്റെ യുഡിഎഫ് പ്രവേശ തീരുമാനം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് വേണമെന്നാണ് അന്‍വറിന്റെ ആവശ്യം.