ലഹരിവാസന തടയാൻ മുഖ്യമന്ത്രി നിർദേശിച്ച സുംബയിൽ ആറാടി കുട്ടികൾ. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മെഗാ സുംബ കാണാൻ കുടുംബസമേതം ആണ് മുഖ്യമന്ത്രി എത്തിയത്.
മുഖ്യമന്ത്രി മുഖമുള്ള ജേഴ്സി അണിഞ്ഞ് വിവിധ സ്കൂളുകളിലെ 1500 കുട്ടികളാണ് മെഗാ സുംബ നൃത്ത പരിപാടിയിൽ ചുവടുവച്ചത്. ഉന്മേഷമുള്ള തലമുറയാണ് ലക്ഷ്യമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സുംബ തുടങ്ങി അൽപ്പസമയത്തിനകം മുഖ്യമന്ത്രി വേദിവിട്ടെങ്കിലും ഭാര്യ കമലയും മകൾ വീണ വിജയനും മുഴുവൻ സമയവുമിരുന്നു. കുട്ടികളെ അനുമോദിക്കാൻ മന്ത്രിമാരും വിശിഷ്ടാതിഥികളും കളത്തിലിറങ്ങി.
സുംബ പെട്ടെന്ന് പഠിക്കാമെന്ന സന്തോഷത്തിലാണ് വിദ്യാർഥികൾ. ഈ വർഷം വിദ്യാലങ്ങളിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൂടിയാണ് സുംബയിലൂടെ നടന്നത്.