payyavur-accident

TOPICS COVERED

കണ്ണൂർ പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നു വയസുകാരി കാറിടിച്ച് മരിച്ചു. പയ്യാവൂർ ചമതച്ചാൽ ഒറവക്കുഴിയിൽ നോറയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മയിൽക്കുറ്റികൾ അടക്കം ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കുഞ്ഞിനെ ഇടിച്ചത്. അമ്മൂമ്മ ഷിജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ENGLISH SUMMARY:

Tragedy in Payyavoor, Kannur as a child named Nora dies after being hit by an out-of-control car while walking with her grandmother. The grandmother, Sheeja, is hospitalized with injuries.