സര്‍ക്കാര്‍ പൊളളയായ അവകാശവാദങ്ങള്‍ നിരത്തി യാത്ര നടത്തുമ്പോള്‍ യഥാര്‍ഥ വസ്തുതകള്‍ തുറന്നു കാണിക്കാന്‍ സമരയാത്ര തുടങ്ങുന്നുവെന്ന് സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍. കാസര്‍കോടുനിന്ന് തിരുവനന്തപുരം വരെയുളള യാത്രയ്ക്ക് ഇന്ന് ഫ്ളാഗ് ഓഫ്. 42 ദിവസത്തെ നിരാഹാരസമരം ഇന്നവസാനിപ്പിക്കും.
സെക്രട്ടേറിയറ്റിനു മുമ്പിലെ ആശാവര്‍ക്കര്‍മാരുടെ സമരം ഇന്ന് പുതിയ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 81 ദിവസമായി സെക്രട്ടേറിയറ്റിനു മുമ്പിലെ രാപകല്‍ സമരം തുടങ്ങിയിട്ട്. നിരാഹാരം 42 ദിവസവും പിന്നിട്ടു. ഇന്ന് നിരാഹാരസമരം അവസാനിപ്പിക്കും.
മേയ് 5 ന് കാസര്‍കോട് നിന്നാരംഭിക്കുന്ന യാത്രയുടെ ഫ്ളാഗ് ഓഫ് ചടങ്ങും ഇന്നാണ്. സമരം ചെയ്യുന്ന ആശമാര്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ മേയ് ദിന റാലി നടത്തും. ഓണറേറിയം വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും നടപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശമാര്‍.