താളവുംമേളവും കൊട്ടിക്കയറുമ്പോൾ നിറക്കാഴ്ച നൽകുന്നതാണ് ആലവട്ടങ്ങൾ. പൂരക്കാഴ്ചയ്ക്കായി തൃശൂരിൽ ആലവട്ടങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. മാസങ്ങൾക്ക് മുൻപ് തുടങ്ങുമെങ്കിലും അവസാന ഘട്ട ഒരുക്കങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പാറമേക്കാവിനായി വർഷങ്ങളായി മുരളി മാഷ് ആണ് ആലവട്ടം ഉണ്ടാക്കുന്നത്.
വടക്കും നാഥന്‍റെ മണ്ണിൽ നിരന്നു നിൽക്കുന്ന ഗജവീരന്മാരുടെ സൗന്ദര്യത്തിനും പൂരത്തിനും മാറ്റുകൂട്ടുന്നതാണ് ആലവട്ടങ്ങൾ, മയിൽ പീലികളും പീലി തണ്ടും എകാഗ്രതയോടെ കണ്ണിമ വെട്ടാതെ കൈവിരലുകളുടെ താളത്തിൽ മുന്നൂറിലധികം തുന്നലുകൾ ചേർത്താണ് ആലവട്ടങ്ങൾ ഉണ്ടാക്കുന്നത്
വർഷങ്ങളായി ആലവട്ടം ഉണ്ടാക്കുന്നതിൽ കേമനാണ് മുരളി മാഷ്, മാസങ്ങൾക്ക് മുൻപ് തന്നെ പണിപുരയിൽ ആലവട്ടം ഉണ്ടാക്കുന്നതിന്‍റെ പണി തുടങ്ങിയിരുന്നു . അച്ഛന്‍റെ കൂടെ ചേർന്നാണ് മുരളി മാഷ് ഈ രംഗത്ത് കഴിവു തെളിയിച്ചത്.
നിരന്നുനിൽക്കുന്ന ആനകൾക്കൊപ്പം പൂരത്തിന് വിസ്മയം പകരുന്നതാണ് ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടവും. മുത്തുക്കുടകളുമെല്ലാം. ഈ കാഴ്ചവസ്തുക്കളുടെ സമന്വയമാണ് പൂരത്തിന്‍റെ ചന്തം. ആ ചന്തത്തിലാറാടി നിൽക്കുമ്പോൾ ആലവട്ടം കൈയിലേന്തി ആനപ്പുറത്തിരിക്കുന്നവർ നൽകുന്നത് അപൂർവ സുന്ദരമായ അനുഭവമാണ്.