സിയയെന്ന അഞ്ചുവയസുകാരി കേരളത്തിന്റെ മുഴുവന്‍ കണ്ണീരാകുകയാണ്. തലയിലും ശരീരഭാഗങ്ങളിലുമായി 20 ഇടങ്ങളില്‍ മാരകമായി മുറിവേറ്റ കുഞ്ഞ്. ഒടുവില്‍ പേവിഷബാധയേറ്റ് ദാരുണ മരണം. ഫെബ്രുവരിയിയിലാണ് ആലപ്പുഴയില്‍ സാവനെന്ന 9 വയസുകാരന് മരിച്ചത്. ഈ മാസം 9 ന് പത്തനംതിട്ടയില്‍ മരിച്ച 12 വയസുവയസുകാരി.
ഭാഗ്യലക്ഷ്മി ഉള്‍പ്പെട ഈ മാസം മാത്രം പൊലിഞ്ഞത് ആറ് ജീവനുകള്‍. 2021 ല്‍ 11 പേരായിരുന്നു മരിച്ചത്. 2022ല്‍ 27 പേരും 2023 ല്‍ 25 പേരും കഴിഞ്ഞവര്‍ഷം 26 പേരും മരമണടഞ്ഞു. ഈ വര്‍ഷം വെറും നാലുമാസത്തിനുളളില്‍ 13 മരണം. അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും വേദനയേറിയ പേവിഷ മരണം സംഭവിച്ചത് 102 പേര്‍ക്ക്. വാക്സീനെടുത്തിട്ടും ജീവന് പൊലിഞ്ഞത് 20 പേര്‍ക്കാണ്. മറ്റുളളവര്‍ വാക്സീന് എടുത്തിരുന്നില്ല. വിവാദമുയര്‍ന്നപ്പോള്‍ വാക്സീന് സുരക്ഷിതമാണെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. തലയിലോ മുഖത്തോ ഉണ്ടാകുന്ന ഗുരുതര മുറിവുകളാണ് വൈറസ് വേഗത്തില്‍ തലച്ചോറിനെ ബാധിക്കാനും വാക്സീനെടുത്താലും മരണം സംഭവിക്കാനും കാരണമെന്നും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്ത് നാലുലക്ഷത്തിലധികം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്.
നമ്മുടെ കുഞ്ഞുമക്കളെ തെരുവുനായകള്‍ കടിച്ചു കീറുമ്പോള്‍ ഇതൊന്നും കാണാത്ത അറിയാത്ത ഒരു കൂട്ടരുണ്ട്. അത് തെരുവുനായശല്യം നിയന്ത്രിക്കാന്‍ ചെറുവിരലനക്കാത്ത തദ്ദേശവകുപ്പാണ്.