തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് പൊലീസ് ഉദ്യോഗസ്ഥയുടെ തെരുവുനായ വളർത്തലിൽ കോർപ്പറേഷൻ ഇടപെടൽ. മേയർ വി.വി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ നഗരസഭാ ജീവനക്കാർ നായ്ക്കളെ പൂങ്കുളത്തെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
കോർപറേഷൻ ഇടപെടലിൽ ഒടുവിൽ നാട്ടുകാർക്ക് ആശ്വാസം. അവർക്കിനി സമാധാനത്തോടെ വഴി നടക്കാം. കോർപ്പറേഷന്റെ പ്രഖ്യാപിത നയമായ തെരുവുനായ നിർമാർജനം നടപ്പാക്കാൻ നേരിട്ടിറങ്ങി മേയർ വി വി രാജേഷ്. ഭൂരിപക്ഷം നായകളേയും സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയപ്പോൾ പൊലീസുകാരി മെറ്റിൽഡയ്ക്കും സത്യത്തിൽ ആശ്വാസമായി. രണ്ടോ മൂന്നോ നായ്ക്കളെ വളർത്തി തുടങ്ങിയത് പെറ്റുപെരുകയായിരുന്നു. ഇവരുടെ പൂർണ സഹകരത്തോടെയാണ് നായ്ക്കളെ പിടികൂടിയത്. ഇവിടെ ഭക്ഷണം കഴിക്കാൻ വന്നു പോകുന്ന നായ്ക്കളെയും ഘട്ടം ഘട്ടമായി മാറ്റുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി ആണ് മേയറും നഗരസഭ ഉദ്യോഗസ്ഥരും മടങ്ങിയത്.