television-blast

കല്‍പറ്റ അമ്പിലേരിയില്‍ ടിവി പൊട്ടിത്തെറിച്ച് പതിനഞ്ചുകാരന് പരുക്ക്. പരുക്കേറ്റ സജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് പരിക്കേറ്റ സജിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോട്ട് സർക്യൂട്ടാണ് ടിവി പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

സജിന്‍റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. സജിനൊപ്പം മറ്റൊരു കുട്ടി കൂടിയുണ്ടായിരുന്നു. ഇവര്‍ കണ്ടുകൊണ്ടിരിക്കെയാണ് ടിവി വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചത്. തുടർന്ന് വീട്ടിൽ തീ ആളിപ്പടർന്നു. തീപിടുത്തത്തിൽ വീടിനും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A 15-year-old boy, Sajin, was injured when a television exploded in Ambilery, Kalpetta. He suffered injuries to his hand and was admitted to a private hospital in Kalpetta. Preliminary reports suggest that a short circuit caused the TV to explode. The fire was eventually extinguished by the fire department.