ഭിന്നശേഷി സൗഹൃദ കെട്ടിടത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതിനെച്ചൊല്ലി പാലക്കാട് നഗരസഭയിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു. പേര് നൽകാൻ നിശ്ചയിച്ച അജണ്ട കീറി എറിഞ്ഞായിരുന്നു കൗൺസിൽ ഹാളിനുള്ളിൽ യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. കൗൺസിലർമാർക്ക് പിന്തുണയുമായി ബി.ജെ.പി, കോൺഗ്രസ്, സി.പി.എം പ്രവർത്തകർ സംഘടിച്ചതോടെ തമ്മിലടി കനത്തു. പ്രതിഷേധത്തിനിടെ മൂന്ന് കൗൺസിലർമാർ കുഴഞ്ഞ് വീണു. പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്സൻ്റെ ഓഫിസ് ഉപരോധിക്കുകയാണ്. കൗൺസിൽ ചേർന്നതിന് പിന്നാലെ കെട്ടിടത്തിന് പേര് നൽകുന്നത് ഉൾപ്പെടെയുള്ള അജണ്ട പാസാക്കിയതായി നഗരസഭാധ്യക്ഷ അറിയിച്ചു