രാഷ്ട്രീയകേരളത്തിന്റെ ഇന്നത്തെ ശ്രദ്ധ പാലക്കാട്ടേക്കായിരുന്നു. സിപിഎമ്മിലെ അതൃപ്തര്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലേക്ക്. ഒരു കാലത്ത് പാലക്കാട്ടെ പാര്‍ട്ടിയിലെ അനിഷേധ്യനായ നേതാവായിരുന്ന മുന്‍ എംഎല്‍എ പി.കെ.ശശി, വിമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അതിരൂക്ഷ കടന്നാക്രമണമാണ് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ത്തിയത്.

തൊട്ടുപിന്നാലെയെത്തി ജില്ലാ സെക്രട്ടറിയുടെ മറുപടി. ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നാണ് ഇ.എന്‍.സുരേഷ്ബാബു പറഞ്ഞത്.  ശശിയെന്നും പാര്‍ട്ടിക്ക് തലവേദനയെന്നും ശശിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അങ്ങനെ സിപിഎമ്മിനെതിരെ പോര്‍മുഖം തുറന്നിരിക്കുകയാണ് പി.കെ.ശശി. തങ്ങളാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകളെന്ന് അവകാശപ്പെട്ട് ശശിയും കൂട്ടരും നടത്തുന്ന വിമതനീക്കത്തിന്റെ അനന്തരഫലമെന്താവും? ഒരു കാലത്ത് ശശിക്കെതിരെ നിരന്തര പ്രതിഷേധങ്ങളുയര്‍ത്തിയ കോണ്‍ഗ്രസും യുഡിഎഫും ഇനി ശശിക്കുവേണ്ടി പ്രവര്‍ത്തിക്കുമോ? ആരാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍? 

ENGLISH SUMMARY:

PK Shashi has opened a front against the CPM, launching a fierce attack against district secretary EN Suresh Babu and others at a convention of disgruntled party members. The ensuing response from the district secretary has intensified the political friction, with allegations of financial impropriety and claims of being the 'true communists' now in play.