siya

TOPICS COVERED

മലപ്പുറത്ത് കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച 5 വയസുകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. മൃതദേഹം പ്രോട്ടോക്കോള്‍ പാലിച്ച് കബറടക്കി. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ചയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആരോപണം കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു.  

5 വയസുകാരി സിയ ഫാരിസ് ഇനി വിങ്ങുന്ന ഓര്‍മ്മ. കാക്കത്തടം ചാത്തറത്തൊടി ജുമാമസ്ജിദ് കബറിസ്ഥാനിലെ മണ്ണ് ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങി. തെരുവുനായയുടെ കടിയേറ്റതിന്  തൊട്ടുപിന്നാലെ കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേറ്റതെങ്ങനെയെന്നാണ് കുടുംബത്തിന്‍റെ ചോദ്യം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന കുടുംബത്തിന്‍റെ ആവശ്യത്തോട് കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റെ പ്രതികരണം ഇങ്ങനെ. അതേസമയം പെരുവള്ളൂര്‍ കാക്കത്തടം പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍. എന്നാല്‍ സിയയ്ക്കൊപ്പം തെരുവുനായയുടെ കടിയേറ്റ മറ്റ് അഞ്ച് കുട്ടികളുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ല. 

ENGLISH SUMMARY:

A 5-year-old child from Malappuram, who died after being administered an injection and contracting a fever, was laid to rest following protocol. The family alleges that the child's death was due to negligence on the part of the doctors. However, authorities at Kozhikode Medical College have denied these claims.