ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. ചാലക്കുടി സ്വദേശിയായ നാരായണ ദാസിനെയാണ്   ബംഗളൂരുവിൽ വെച്ച് പൊലീസ് പിടികൂടിയത്.

ഷീലയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്താണ് അറസ്റ്റിലായ നാരായണ ദാസ്. വ്യാജ ലഹരി സ്റ്റാമ്പുകൾ ഷീലയുടെ മരുമകളുടെ സഹോദരിക്ക് നൽകിയത് നാരായണൻ ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് ആണ് നാരായണ ദാസിനെ പിടികൂടിയത്. പ്രതിയെ നാളെ തൃശൂരിൽ എത്തിക്കും.  

ENGLISH SUMMARY:

In a significant turn of events in the fake drug stamp case involving beauty parlour owner Sheela Sunny, the police have arrested Narayan Das, a key accused. Narayan Das, a native of Chalakudy, was apprehended by the police in Bengaluru after being on the run.