സംസ്ഥാനത്ത് എട്ട് വര്‍ഷത്തിനിടെ ആദ്യ കോളറ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ 63കാരനാണ് കഴിഞ്ഞ 20ന് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കോ പ്രദേശവാസികള്‍ക്കോ രോഗബാധയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മലിനമായ വെളളത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും പകരുന്ന കോളറ വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ ജീവനെടുത്തു. കാര്‍ഷിക വകുപ്പ് റിട്ട . ഉദ്യോഗസ്ഥനായ 63കാരനാണ് മരിച്ചത്. പനിയും വയറിളക്കവും ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 20 ന് മരിച്ചു. നേരെത്ത എടുത്ത രക്തസാംപിളുകളുടെ ഫലം വന്നപ്പോഴാണ് കോളറയാണെന്ന് സ്ഥിരീകരിച്ചത്. 2014 ലും 2017ലും ഒാരോ കോളറമരണം വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സംരക്ഷണ സ്ഥാപനത്തില്‍ 26കാരന്‍ മരിച്ചത് കോളറ കാരണമെന്ന് സംശയിക്കപ്പെട്ടിരുന്നു. യുവാവിന്‍റെ മരണ ശേഷം ഇതേ സ്ഥാപത്തിലെ നിരവധി അന്തേവാസികള്‍ക്ക് കോളറ സ്ഥിരീകരിച്ചതോടെ യുവാവും കോളറ ബാധിച്ചാണ് മരിച്ചതെന്ന നിഗമനത്തിലെത്തുകയായിരുന്നു. കവടിയാറില്‍ മരിച്ച വ്യക്തിയുമായി ബന്ധം പുലര്‍ത്തിയവര്‍ക്ക് ആര്‍ക്കും ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.