veena-cmrl
  • സി.എം.ആര്‍.എല്‍– എക്സാലോജിക് ഇടപാട്
  • സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍
  • ‘അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്‍കി, അവര്‍ അത് രേഖപ്പെടുത്തി’

സി.എം.ആര്‍.എല്‍, എക്സാലോജിക് ഇടപാടില്‍ സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍. ‘അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്‍കി, അവര്‍ അത് രേഖപ്പെടുത്തി, എന്നാല്‍ സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയില്ല’ ഇത്തരം പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമെന്നും വീണ പറഞ്ഞു. ഇ‌ടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് വീണയുടെ പ്രസ്താവന.

അതേ സമയം സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ വിജയന്‍ മൊഴി കൊടുത്തെന്ന വാര്‍ത്ത അസത്യമെന്നു മന്ത്രി മുഹമ്മദ് റിയാസ്. പുറത്തുവന്നത് മൊഴിയായി പറയാത്ത കാര്യങ്ങളാണ്. കോടതിക്ക് മുന്‍പിലുള്ള വിഷയമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്ന മൊഴിയാണ് വീണ വിജയന്‍ എസ്എഫ്ഐഒ നല്‍കിയത്. കുറ്റപത്രത്തിലെ മുപ്പതിയൊന്നും ഘണ്ടികയില്‍ എസ്എഫ്ഐഒ പറയുന്നത് ഇപ്രകാരം. Investigation Uncovered that Exalogic provided no actual services to CMRL, as confirmed by Statement of exalogic Employees, CMRL's IT Head and Veena T herself. അന്വേഷണത്തില്‍ സിഎംആര്‍എല്ലിന് എക്സാലോജിക് ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് വ്യക്തമായി. ഇക്കാര്യം എക്സാലോജിക് ജീവനക്കാരും സിഎംആര്‍എല്‍ ഐടി തലവനും വീണ ടിയും നല്‍കിയ മൊഴികളിലൂടെ സ്ഥിരീകരിക്കുന്നു. നിയമസഭയെ അടക്കം തെറ്റിധരിപ്പിച്ച മുഖമന്ത്രി രാജിവെക്കണമെന്ന് പരാതിക്കാരനും ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. കള്ളി വെളിച്ചത്തായെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പറഞ്ഞു.

ENGLISH SUMMARY: