വയനാട്ടിൽ കാട്ടാന ആക്രമണം തുടരുന്നു. തോൽപ്പെട്ടി ചെക്ക് പോസ്റ്റിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ ഒരു കാട്ടാന തകർത്തു. തോൽപ്പെട്ടി സ്വദേശി ആലസംപാടാം സജീറിൻ്റെ കാറാണ് കാട്ടാന ചവിട്ടി തകർത്തത്. ഇതിനു പുറമെ, വയനാട് ബത്തേരി വള്ളുവാടിയിൽ ബെന്നിയുടെ വീടിന് നേരെയും പുലർച്ചെ രണ്ടരയോടെ കാട്ടാന ആക്രമണം ഉണ്ടായി. വീടിന് നാശനഷ്ടം വരുത്തുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തു.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മേപ്പാടി എരുമക്കൊല്ലി പൂളക്കൊല്ലിയിലെ അറുമുഖന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വൈകീട്ടടെയായിരിക്കും സംസ്കാരം. അതിനിടെ മുന്നോട്ട് വെച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മൃതദേഹം സാംസ്‌കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. അറുമുഖനെ ആക്രമിച്ച ആന നേരത്തെ അഞ്ചുപേരെ ആക്രമിച്ചിട്ടുണ്ടെന്നും മയക്കുവെടി വെച്ച് ആനയെ പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.