സിപിഎമ്മിന്‍റെ പുതിയ ആസ്ഥാനമന്ദിരമായ എ.കെ.ജി സെന്‍റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി നാടമുറിച്ച് ശിലാഫലകം അനാച്ഛാദനം ചെയ്തു. എ.കെ. ജി സെന്‍ററിന്‍റെ ഉദ്ഘാടന ദിവസത്തിന്‍റെ പ്രത്യേകത പഞ്ചാംഗം നോക്കി കണ്ടു പിടിച്ചവരുടെ ഗവേഷണ ബുദ്ധിക്ക് നമസ്ക്കാരമെന്ന് മുഖ്യന്ത്രി പരിഹസിച്ചു .
പാര്‍ട്ടിയുടെ പുതിയ ഓഫീസിന്‍റെ പേരും എ.ജെ.ജി സെന്‍റര്‍ എന്ന് തന്നെ. നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി ശിലാഫലകവും അനാച്ഛാദനം ചെയ്തു
തുടര്‍ന്ന് പഴയ എകെജി സെന്‍ററിന്‍റെ ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ സംസ്ഥാ സെക്രട്ടറി ബിനോയ് വിശ്വവും ഘടകക്ഷി നേതാക്കളും പങ്കെടുത്തു. ഉദ്ഘാടനം ദിവസമായി തിരഞ്ഞെടുത്ത് ഹൈന്ദവ ആചാരപ്രകാരമുള്ള പത്താമുദയം ദിനം എന്നത് ചര്‍ച്ചയായിരുന്നു. ഇതെപ്പറ്റി പരാമര്‍ശിച്ച് മുഖ്യമന്ത്രിയുടെ പരിഹാസം
പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ട് പോവുകയാണെന്ന് വയനാടിന് ദുരന്തത്തില്‍ കേന്ദ്രസഹായം ചോദിക്കുന്നത് ഔദാര്യമല്ലെന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ജനങ്ങള്‍ക്ക് ക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ത്ത് നല്‍കിയത് ഇടതു സര്‍ക്കാരാണെന്നും അവരോട് ചെമ്പില്‍ ബിരിയാണി എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നും മുഖ്യമന്ത്രിയുടെ പരിഹാസം. ഉദ്ഘാടനത്തിന് മുന്‍പ് പുതിയ എകെജി സെന്‍റിന് മുന്‍പില്‍ മുതിര്‍ന്ന നേതാവ് എസ്ആര്‍പി പതാക ഉയര്‍ത്തി