പത്തനംതിട്ട കോന്നി ഇളകൊള്ളൂരില്‍ വീടിന് തീപിടിച്ച് യുവാവ് മരിച്ചു. ഇളകൊള്ളൂര്‍ ലക്ഷം വീട്ടില്‍ മനോജ് (35) ആണ് മരിച്ചത്. മനോജിന്റെ മാതാപിതാക്കള്‍ രക്ഷപ്പെട്ടു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. വീട് പൂർണമായും കത്തിനശിച്ചിരുന്നു. മനോജിന്‍റെ മൃതദേഹം സ്ഥലത്തുനിന്ന് നീക്കിയിട്ടില്ല. സ്ഥലം ഫൊറൻസിക് ഉദ്യോഗസ്ഥരെത്തി പരിശോധിക്കും. വഴക്കിന് തുടർന്ന് വീട്ടിലെ ഒരാൾ തന്നെ തീയിട്ടതാണെന്ന് സംശയിക്കുന്നത്.