തിരുവനന്തപുരത്തെ ഒരുപ്രധാന റോഡിന്,, മൂന്നുപതിറ്റാണ്ടുകള്‍ക്ക് ,,,മുമ്പ് ഹെഡ്ഗേവാറിന്റെ പേരിട്ടത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ .1992–93 കാലത്ത് കോര്‍പറേഷന്‍ കൗണ്‍സിലിലാണ് ഈ റോഡിന് ഗെഡ്ഗേവാറിന്റെ പേര് നല്‍കിക്കൊണ്ടുള്ള പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരും പ്രമേയത്തെ പിന്തുണച്ചിരുന്നുവെന്ന് അന്ന് പ്രമേയം അവതരിപ്പിച്ച കൗണ്‍സിലര്‍ എം.എസ്. കുമാര്‍ മനോരമ ന്യൂസിനോട്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയക്ക് മുന്നിലെ വാഴപ്പിള്ളി–ഫോര്‍ട്ട് ഹൈസ്കൂള്‍ റോഡിനാണ് ഹെഡ്ഗേവാറിന്റെ പേര്. ഈ റോഡിന് ഹെഡ്ഗേവാറിന്റെ പേര് നല്‍കണമെന്ന പ്രമേയം അവതരിപ്പിച്ചത് തിരുവനന്തപുരം കോര്‍പറേഷനിലെ ആദ്യ ബി.ജെ.പി കൗണ്‍സിലറും മുന്‍ സംസ്ഥാന വക്താവുമായ എം.എസ്. കുമാറാണ്.
1988 ല്‍ 50 വാര്‍ഡുകള്‍ മാത്രമുണ്ടായിരുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍.ഡി.എഫ് ഭരണം നേടിയെങ്കിലും സി.പി.എമ്മിന്റെ രണ്ട് പ്രബലനേതാക്കളുടെ കൂറുമാറ്റത്തോട കലങ്ങിമറിഞ്ഞ കാലഘട്ടമായിരുന്നു അത്.രണ്ട് യുഡിഎഫ് കൗണ്‍സില്‍മാരെ സി.പി.എം തട്ടിക്കൊണ്ടുപോകുന്നതിനും നഗരം സാക്ഷിയായി. അക്കാലത്താണ് ഈ റോഡിന് ഹെഡ്ഗേവാറിന്റെ പേരിട്ടത്. അടുത്തകാലം വരെ റോഡിന്റെ പേര് ഇരുവശത്തും സ്ഥാപിച്ചിരുന്നു. റോഡ് വീതികൂട്ടിയപ്പോഴാണ് ബോര്‍ഡ് അപ്രത്യക്ഷമായത്