സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് മൽസരം. വി.എസ്.പക്ഷക്കാരനായ പി.എ.ഗോകുൽദാസ് മൽസരിച്ചെങ്കിലും തോറ്റു. 44 അംഗ ജില്ലാ കമ്മിറ്റിയിൽ ഗോകുൽദാസിന് എഴു വോട്ടാണ് ലഭിച്ചത്. പി.കെ.ശശി പക്ഷക്കാരനായ മുൻ എം.എൽ.എ വി. കെ ചന്ദ്രനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി. വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് ചന്ദ്രനെ നേരത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും പിന്നീട് തിരിച്ചെടുക്കുകയുമായിരുന്നു.
സെക്രട്ടേറിയറ്റ് പുനസംഘടനയിലാണ് വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ ചന്ദ്രനെ വീണ്ടും ഒഴിവാക്കിയത്. 11 അംഗ സെക്രട്ടേറിയറ്റിൽ അഞ്ച് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. കെ.പ്രേംകുമാർ എം.എൽ.എ, എം. ആർ.മുരളി, സുബൈദ ഇസ്ഹാക്ക്, പൊന്നുക്കുട്ടൻ, ടി.കെ.നൗഷാദ് എന്നിവരാണ് പുതുമുഖങ്ങൾ.