ഈമാസം ഇതുവരെ പുരുഷ–വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികകളിലെ 366 ഒഴിവുകൾ കൂടി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു. നിലവിലെ റാങ്ക് പട്ടികയില്‍ നിന്ന് 321 സി.പി.ഒ മാര്‍ക്കും 45 വനിതാ സിപിഒമാര്‍ക്കും നിയമന ശുപാര്‍ശ നല്‍കും. ഈ മാസം 19 ന് രാത്രി 12 വരെ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ വനിതാ സി.പി.ഒ റാങ്ക് പട്ടികയില്‍ നിന്ന് നിയമനം ലഭിക്കും.
ഏപ്രില്‍ തുടങ്ങിയശേഷം പതിനൊന്നുവരെ പുരുഷ–വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികകളിലെ 366 ഒഴിവുകൾ കൂടി പിഎസ്‌സിയെ സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ സിവിൽ പൊലീസ് ഓഫിസർ, തസ്തികയിലേക്ക് 321 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15 ന് കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയില്‍ നിന്ന് അത്രയും പേര്‍ക്കുകൂടി നിയമന ശുപാര്‍ശ വൈകാതെ കിട്ടും. വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ 46 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.നിയമന ശുപാര്‍ശകള്‍ അയച്ചുതുടങ്ങി. 19 നാണ് ഈ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുക. ഈ നാല്‍പ്പത്തിയാറുപേര്‍ക്കും അന്ന് രാത്രി 12 വരെ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ എത്രയാണോ അത്രയും പേര്‍ക്കും ഈ റാങ്ക് പട്ടികയില്‍ നിന്ന് നിയമനം ലഭിക്കും.