cm-pressmeet

File photo

മകളെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി . കോടതിയുടെ മുന്നില്‍വരുന്നതില്‍ കോടതി നിലപാടെടുക്കും. അത് സ്വാഭാവികമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. 

ദിവ്യ എസ്.അയ്യര്‍ക്കെതിരായ വിമര്‍ശനം അപക്വമായ മനസിന്റെ ജല്‍പനമാണ്. ഭര്‍ത്താവിന്റെ രാഷ്ട്രീയത്തിന് എതിരായ നിലപാട് എന്ന് ദിവ്യയുടെ നിലപാടിനെ കാണേണ്ട. 

Read Also: സിഎംആര്‍എല്ലിനും വീണയ്ക്കും ഹൈക്കോടതിയില്‍ ആശ്വാസം; തുടര്‍നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം.

വിമര്‍ശനം പുരുഷമേധാവിത്വത്തിന്റെ ഉദാഹരണമാണ്. സി.പി.ഒ റാങ്ക് ലിസ്റ്റില്‍ ഒരു വീഴ്ചയും വരുന്നില്ലെന്നും ആശ സമരത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എ.ഡി.ജി.പി. അജിത്കുമാറിനെതിരായ ഡി.ജി.പിയുടെ ശുപാര്‍ശയെപ്പറ്റി അറിയില്ല. കെ.എം.ഏബ്രഹാമിന്റെ കത്ത് കിട്ടി, പരിശോധിച്ച് നടപടിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

ENGLISH SUMMARY:

Chief Minister gets angry over question about his daughter