hedgevar-centre

TOPICS COVERED

പാലക്കാട് നഗരസഭയുടെ ഭിന്നശേഷിക്കാർക്കുള്ള കെട്ടിടത്തിന് ആർ.എസ്.എസ് നേതാവ് ഡോക്ടർ കെ.ബി. ഹെഡ്ഗേവാറിന്‍റെ പേര് നല്‍കിയതിനെച്ചൊല്ലിയുള്ള പ്രതിഷേധം കനക്കുന്നു. വർഗീയ വാദിയുടെ പേര് നൽകിയെന്ന് ആരോപിച്ച് വേദി അടിച്ച് തകർത്ത് ഡി.വൈ.എഫ്.ഐയും ശിലാസ്ഥാപനം നടത്താനെടുത്ത കുഴിയിൽ വാഴനട്ട് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധിച്ചു. നഗരസഭയിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ള പരിപാടിയെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശിലാസ്ഥാപനം തടസപ്പെടുത്തി. പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ വേദി അടിച്ച് തകർത്തു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചടങ്ങിൽ നിന്നും പിന്മാറില്ലെന്ന് നഗരസഭ ഭരണസമിതി.

പ്രതിഷേധത്തിനിടെ ഭിന്നശേഷിക്കാർക്കായുള്ള നൈപുണ്യ വികസന ഡേ കെയർ സെന്‍ററിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ നിർവഹിച്ചു. ചടങ്ങ് തുടരുന്നതിനിടെ കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വീണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വേദിയിലെത്തി പ്രതിഷേധിച്ചു. 

കൗണ്‍സിലില്‍ ചര്‍ച്ചയില്ലാതെ തീരുമാനം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നഗരസഭ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഹെഡ് ഗേവാറിന്‍റെ കോലം കത്തിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഇതിനിടയില്‍ പ്രവര്‍ത്തകരില്‍ ചിലര്‍ നഗരസഭ വളപ്പിലേക്ക് ഓടിക്കയറി. പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റിനെ വിട്ടുകിട്ടണമെന്ന നിലപാടുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ജീപ്പിന് മുന്നില്‍ തടസം നിന്നു. ​പ്രവര്‍ത്തകനെ വിട്ടുകിട്ടിയ ശേഷമാണ് എംഎല്‍എ പിന്മാറിയത്.

സമരത്തിനിടെ ഒരു പൊലീസുകാരന് തലയ്ക്ക് പരുക്കേറ്റു. മാര്‍ച്ച് നടത്തിയ നാല് കോണ്‍ഗ്രസുകാരെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ENGLISH SUMMARY:

Protests are intensifying over the Palakkad Municipality’s decision to name a building for the differently-abled after RSS leader Dr. K.B. Hedgewar. DYFI staged a protest by smashing the foundation stone, alleging the name glorifies a communal figure. Youth Congress also planted a banana plant in the dug-up area meant for the foundation. A march led by MLA Rahul Mankoottil to the municipality ended in a clash.