wayanad-mundakai-landslide

മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍‌ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൊറട്ടോറിയത്തിന് മാത്രമാണ് അംഗീകാരമെന്നും വായ്പ എഴുതിത്തള്ളുന്നത്  ബാങ്കുകളുടെ വിവേചനാധികാരമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. അതേ സമയം വായ്പ എഴുതിത്തള്ളില്ലെന്ന നിലപാട് മുഖ്യമന്ത്രി പങ്കെടുത്ത എസ്.എല്‍.ബി.സി യോഗശുപാര്‍ശ അനുസരിച്ചെന്ന വാദത്തിനെതിരെ കേരളം രംഗത്ത് വന്നു. 

വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുന്ന രണ്ട് എസ്.എല്‍.ബി.സി യോഗത്തിന്‍റെയും രേഖകള്‍ കോടതിയില്‍ ഹാജരാക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.  വായ്പ എഴുതിത്തള്ളാത്തത് ചതിയെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി പറഞ്ഞു.

ENGLISH SUMMARY:

The Central Government has informed the Kerala High Court that it will not waive loans for the flood and landslide-affected residents of Mundakkai and Chooralmala. While moratorium relief has been approved, loan waivers fall under the discretion of banks. The Kerala Government countered the Centre’s claim, producing records of two SLBC meetings, including one chaired by the Chief Minister, where the demand for loan waivers was clearly raised. The High Court acknowledged that even the Chief Minister had requested loan waivers during the SLBC discussions.