തിരുവനന്തപുരം കലക്ട്രേറ്റില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പരിഭ്രാന്തരായി ഓടിയവര്‍ക്ക് തേനീച്ചയുടെ ആക്രമണം. ബോംബ് സ്ക്വാഡ് പരിശോധനക്കിടെ തേനീച്ച ആക്രമണത്തില്‍ ജീവനക്കാരും മാധ്യമപ്രവര്‍ത്തരും ഉള്‍പ്പടെ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. രാവിലെ പത്തനംതിട്ട കലക്ടറേറ്റിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു.
അപ്രതീക്ഷിതമായിരുന്നു തേനീച്ചയുടെ ആക്രമണം. ബോംബ് ഉണ്ടോ എന്ന് കണ്ടെത്താന്‍ പരിശോധന നടക്കുമ്പോളാണ് തേനീച്ച കൂട് ഇളകി എല്ലാവരെയും കുത്തിയത്. കുത്ത് കിട്ടിയവര്‍ ചിതറി ഓടി. ചിലര്‍ കാറുകള്‍ക്കുള്ളില്‍ അഭയം തേടി. കലക്ടറേറ്റിലെ ബില്‍ഡിങ്ങിലും മരത്തിലും തേനീച്ചകൂട് ഉണ്ടായിരുന്നു. ഇത് ഇളക് കലക്ടടറേറ്റിനുള്ളിലും പരസരത്തും നിന്നവരെയെല്ലാം കുത്തി. പരിക്കേറ്റവരെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ഒരു സ്ത്രീയുടെ മെയില്‍ ഐഡിയില്‍ നിന്നാണ് ബോംബ് ഭീഷണി സന്ദേശം വന്നത്. പത്തനംതിട്ട കലക്ടറേറ്റിലും ഭീഷണി സന്ദേശം വന്നത് ഇതേ മെയില്‍ ഐഡിയില്‍ നിന്നായിരുന്നു . പൊലീസ് അന്വേഷണം ആരംഭിച്ചു.