ബി.ജെ.പി ഏറെ സാധ്യതകള്‍ കല്‍പ്പിക്കുന്ന വട്ടിയൂര്‍ക്കാവ് നിയോജ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമവായമായില്ല. ശോഭാ സുരേന്ദ്രന്‍, ജി.കൃഷ്ണകുമാര്‍, ആര്‍.ശ്രീലേഖ എന്നിവരാണ് പരിഗണനയില്‍. അതേസമയം മറ്റ് പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രനേതൃത്വത്തിന് നല്‍കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കുന്നതില്‍ വഴുതിമാറി വട്ടിയൂര്‍ക്കാവ് മണ്ഡലം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ , ജി.കൃഷ്ണകുമാര്‍, ആര്‍.ശ്രീലേഖ എന്നിവരാണ് പരിഗണനയില്‍. അതുപോലെ പാലക്കാട് മണ്ഡലത്തിലും ശോഭയെ പരിഗണിക്കുന്നു. ശോഭ വട്ടിയൂര്‍ക്കാവില്‍ ഇറങ്ങിയാല്‍ പാലക്കാട് പ്രശാന്ത് ശിവന്‍ സ്ഥാനാര്‍ഥിയാകും.മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തന്നെയാകും മല്‍സരിക്കുക. എല്ലാ മണ്ഡലങ്ങളിലെയും ചര്‍ച്ചകള്‍ പൂര്‍ത്തിയായി.
ധാരണയായ മറ്റ് പ്രധാന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും ഇവയാണ് നേമം രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടം വി.മുരളീധരന്‍, കാട്ടാക്കട പി.കെ.കൃഷ്ണദാസ് ആറന്മുള കുമ്മനം രാജശേഖരന്‍, മലമ്പുഴ സി.കൃഷ്ണകുമാര്‍ ചെങ്ങന്നൂര്‍ സന്ദീപ് വചസ്തപതി പാലാ ഷോണ്‍ ജോര്‍ജ്, തിരുവല്ല അനൂപ് ആന്‍റണി എം.ടി രമേശ് മല്‍സരത്തിനില്ലെന്ന തീരുമാനം ഇതുവരെ മാറ്റിയില്ല. തൃശൂരാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. വൈകാതെ ഘടകക്ഷികളുമായുള്ള അന്തിമ സീറ്റുചര്‍ച്ചയും തുടങ്ങും BDJS 30 സീറ്റാണ് ചോദിക്കുന്നത്. ട്വന്‍റി 20 ആറുസീറ്റുകളില്‍ മല്‍സരിക്കും. തര്‍ക്കങ്ങളില്ലാത്ത 30 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാകും ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിക്കുക.