കോഴിക്കോട് എന്‍ഐടി വിദ്യാര്‍ഥികളുടെ ആത്മഹത്യയും കൊഴിഞ്ഞുപോക്കും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിക്കണമെന്ന് അബ്ദുള്‍ വഹാബ് എംപി. വര്‍ഗീയ – വംശീയ – രാഷ്ട്രീയ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും അബ്ദുള്‍ വഹാബ് ചൂണ്ടിക്കാട്ടി. രാജ്യസഭയിലാണ് എംപി ആവശ്യമുന്നയിച്ചത്.
കോഴിക്കോട് NITയിൽ പത്ത് വര്‍ഷത്തിനിടെ 540 വിദ്യാര്‍ഥികള്‍ പാതിവഴിയില്‍ പഠനം നിര്‍ത്തിയെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വച്ച് നോക്കുമ്പോള്‍ ആത്മഹത്യ നിരക്കും കോഴിക്കോട് എന്‍ഐടിയില്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍ അബ്ദുള്‍ വഹാബ് എംപി തേടുന്നത്.
എന്‍ഐടി വിദ്യാര്‍ഥികളുടെ ആത്മഹത്യയും കൊഴിഞ്ഞുപോക്കും ഗൗരവതരമായി കാണണമെന്നും വര്‍ഗീയ – വംശീയ – രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടെന്നും അബ്ദുള്‍ വഹാബ് എംപി.ഇക്കാര്യത്തില്‍ എന്‍ഐടി അധികൃതര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നെങ്കിലും കാര്യമായ ഇടപെടലിന് തയ്യറായിട്ടില്ല. കേസെടുത്ത പൊലീസും മാനസിക സമ്മര്‍ദ്ദമെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു.