wayanad-bird

TOPICS COVERED

വയനാട്ടില്‍ തുരങ്കപാത വരുന്ന കള്ളാടി ഭാഗത്തെ അപൂര്‍വ ഇനം പക്ഷിയെ സംരക്ഷിക്കണമെന്നാണ് പക്ഷിനിരീക്ഷകരുടെ ആവശ്യം... ബാണാസുര ചിലപ്പന്‍ എന്ന പക്ഷി വര്‍ഗത്തെ പറ്റിയാണ് ആശങ്ക... ഇന്ത്യയില്‍ 2500 ഓളം എണ്ണം മാത്രമുള്ള ചിലപ്പന്‍ വയനാട്ടില്‍ മാത്രമാണുള്ളത്.  

തുരങ്കപാതക്ക് അനുമതി നല്‍കിയുള്ള പരിസ്ഥിതി ആഘാത സമിതിയുടെ റിപ്പോര്‍ട്ടില്‍ ഒരു പക്ഷിയുടെ കാര്യം പറയുന്നുണ്ട്. അവിടെ ഒരു പക്ഷിയുണ്ട്, നിര്‍ബന്ധമായും അതിനെ സംരക്ഷിക്കണമെന്നായിരുന്നു  റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ദാ ഇതാണാ പക്ഷി. ബാണാസുര ചിലപ്പന്‍ എന്നാണ് പേര്.

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ വംശനാശ ഭീഷണി നേരിടുന്ന പക്ഷിവര്‍ഗം. ആകെ 2500 ഓളം ചിലപ്പന്‍മാര്‍  മാത്രമേ അവശേഷിക്കുന്നുള്ളൂ. രാജ്യത്ത് ആകെ കാണാനാവുക വയനാട്ടിലെ ചെമ്പ്രമലയിലും കള്ളാടി ഉള്‍പ്പെടുന്ന വെള്ളരിമലയിലും ബാണാസുരമലയിലും മാത്രം. ഭൂരിഭാഗവും വെള്ളരിമല ഭാഗത്ത്. സമുദ്രനിരപ്പില്‍ നിന്നു 1800 മീറ്ററിലധികം ഉയരത്തില്‍ നിത്യഹരിതവനങ്ങളില്‍ മാത്രമേ ഇവയ്ക്ക് അതിജീവിക്കാനാകൂ. 

തുരങ്കപാത കള്ളാടി ഭാഗത്തേക്ക് നിര്‍ദേശിച്ചതോടെ പക്ഷിനിരീക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്ക അറിയിച്ചതാണ്. രാജ്യത്ത് ചിലപ്പന്‍മാര്‍ക്ക് അനിയോജ്യമായ മറ്റൊരു ഭൂപ്രകൃതി ഇല്ലെന്നിരിക്കെ അവ കൂടുതല്‍ വംശനാശത്തിനിടെയാകുമെന്നാണ് ആശങ്ക. മണ്ണിടിക്കലും വലിയ ശബ്‌ദവും പ്രകമ്പനവുമെല്ലാം അവയുടെ സ്വാഭാവികതയെ നശിപ്പിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം അതീവ പ്രധാന്യമുള്ള വിഷയമായതിനാലാണ് പരിസ്ഥിതി ആഘാത സമിതി സര്‍ക്കാരിനോട് കര്‍ശനമായി സംരക്ഷണം ആവശ്യപ്പെട്ടത്. അത് എത്രത്തോളം നടപ്പിലാകുമെന്ന കാര്യത്തിലാണ് അവ്യക്തത..

ENGLISH SUMMARY:

Birdwatchers have raised concerns over the protection of the rare Banasura Chilappan bird species in the Kalladi region of Wayanad, where the proposed tunnel road is set to be constructed. With only around 2,500 individuals left in India, this species is found exclusively in Wayanad. The Environmental Impact Assessment report for the tunnel road project acknowledges the presence of a bird in the area and emphasizes the need for its conservation.