എറണാകുളം പറവൂരില്‍ മദ്യപിച്ച് വഴിയില്‍ കിടന്ന യുവാവ് കാര്‍ കയറി മരിച്ചു. പറവൂര്‍ സ്റ്റേഡിയം റോഡ് സ്വദേശി പ്രേം കുമാര്‍(40) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് ബോധമില്ലാതെ വഴിയില്‍ കിടന്നുറങ്ങുകയായിരുന്നു പ്രേംകുമാര്‍. റോഡില്‍ പ്രേംകുമാര്‍ കിടന്നുറങ്ങിയത് കണ്ടില്ലെന്നാണ് ടാക്സി ഡ്രൈവറുടെ മൊഴി.
തലയിലൂടെ കാര്‍ കയറി ഇറങ്ങിയതിനെ തുടര്‍ന്ന് ഗുരുതരപരുക്കാണ് സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തലയ്ക്കേറ്റ പരുക്കും രക്തസ്രാവവുമാണ് മരണകാരണമെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു . കാര്‍ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.