cpm-kollam

TOPICS COVERED

സിപിഎം സംസ്ഥാന സമ്മേളനത്തിനായി കൊല്ലം നഗരം ഒരുങ്ങി. പാര്‍ട്ടി ചരിത്രത്തില്‍ ഇതു മൂന്നാംപ്രാവശ്യമാണ് സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയാകുന്നത്. നാളെ രാവിലെ പ്രതിനിധി സമ്മേളനം തുടങ്ങും.

സി.കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ പാര്‍ട്ടി ദേശീയ കോഓര്‍ഡിനേറ്ററും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലകളിൽ നിന്നുളള 486 പ്രതിനിധികളും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രതിനിധികളില്‍ 75 പേര്‍‌ വനിതകളാണ്. 

ഇതിന് മുന്‍പ് രണ്ടു പ്രാവശ്യമാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിന് വേദിയായത്. ഒമ്പതാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം 1971 ഡിസംബറില്‍ നടന്നു. സിപിഎമ്മിന്റെ  രൂപീകരണ ഘട്ടത്തില്‍ ബാലാരിഷ്ടതകള്‍ മറികടന്ന് മുന്നേറിയപ്പോഴായിരുന്നു 71 ലെ സമ്മേളനം. പിന്നീട് പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം 1995 25 മുതല്‍ 28 വരെ ‌കൊല്ലത്ത് നടന്നു. 

സമ്മേളനശേഷം ത്രിതലപഞ്ചായത്ത് സംവിധാനത്തില്‍ നടന്ന ആദ്യ തദ്ദേശതിരഞ്ഞെടുപ്പില്‍ അന്ന് പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 37,517 പേരുടെ വര്‍ധനയുമായി 5,64,895 അംഗങ്ങളാണ് പാര്‍ട്ടിയുടെ കരുത്ത്.

ENGLISH SUMMARY:

Kollam city is all set for CPM state convention. This is the third time in the history of the party that Kollam will be the venue for the state conference. The delegation will start tomorrow morning.