കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസമേഖലയില്‍ ഇറങ്ങിയ ആനയെ വൈകിട്ട് ആറുമണിയോടെയായിരുന്നു പിടികൂടിയത്. വായില്‍ വലിയ മുറിവുമായി നടന്ന മൂന്ന് വയസുള്ള പിടിയാനയാണ് ചരിഞ്ഞത്.